ഉരുവച്ചാൽ: മാലിന്യം ചാക്കിൽ നിറച്ച് റോഡിൽ തള്ളുന്നത് പതിവാകുന്നു. ഉരുവച്ചാൽ-ശിവപുരം റോഡിൽ പഴശ്ശി ജുമാമസ്ജിദിന് സമീപത്തായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ചാക്കിലാക്കിയ മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നത്. ഇത് സമീപത്തെ വീട്ടുകാരെയും വഴിയാത്രക്കാരെയും പ്രയാസത്തിലാക്കുന്നു. മാലിന്യം റോഡിലേക്ക് തള്ളുന്നത് തെരുവുനായ് ശല്യത്തിന് കാരണമായിട്ടുണ്ട്. മാലിന്യചാക്കുകളിൽനിന്ന് തെരുവുനായ്ക്കൾ മാലിന്യം റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടിടുന്നത് കാക്കകളും മറ്റുംകൊത്തി വീട്ടുകിണറ്റിൽ കൊണ്ടിടുന്നത് വീട്ടുകാരെയും ദുരിതത്തിലാക്കുന്നു. വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യം ജനവാസമില്ലാത്ത സ്ഥലം നോക്കി രാത്രിയിലാണ് തള്ളുന്നത്. മാലിന്യം റോഡിൽ തള്ളുന്നവരെ കണ്ടെത്താൻ റോഡരികിലെ വീടുകളിൽ സ്ഥാപിച്ച കാമറ പരിശോധിച്ചുവരുകയാണ് നാട്ടുകാർ. വീടുകളിൽനിന്ന് കൊണ്ടുവരുന്ന മാലിന്യമാണ് റോഡിൽ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.