മേഖലാ സമ്മേളനവും ഓണാഘോഷവും

മട്ടന്നൂര്‍: നമുക്ക് താഴെയുള്ളവരോടുള്ള നമ്മുടെ പെരുമാറ്റ രീതികളില്‍ നാം സ്വയം വിലയിരുത്തല്‍ നടത്തണമെന്നും നമ്മളേക്കാള്‍ ദുര്‍ബലരോടുള്ള പെരുമാറ്റം മോശമല്ലാതാവാന്‍ നാം ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. ഓള്‍ കേരള മാര്‍ബിള്‍സ് ആന്റ് ടൈല്‍സ് വര്‍ക്കേര്‍സ് അസ്സോസിയേഷന്‍ മട്ടന്നൂര്‍ മേഖലാ സമ്മേളനവും ഓണാഘോഷവും മട്ടന്നൂര്‍ ശ്രീലക്ഷ്മി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡൻറ് കെ. സുധന്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ സാന്ത്വനനിധി വിതരണംചെയ്തു. സംസ്ഥാന സെക്രട്ടറി പി.വി. പങ്കജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.വി. ജയചന്ദ്രന്‍, വി.കെ. സുഗതന്‍, വി.എന്‍. മുഹമ്മദ്, കെ. കെ. കീറ്റുകണ്ടി, മോഹനന്‍ പഴേടത്ത്, എം.വി. ശശിധരന്‍, കെ.പി. അനില്‍ കുമാര്‍, പി.വി. അനില്‍ കുമാര്‍, എം. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ സമ്മേളനത്തില്‍ അനുമോദിച്ചു. നെല്ലൂന്നി സംഘര്‍ഷം: അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ഞായറാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകന്‍ നെല്ലൂന്നിയിലെ വിശാലയയില്‍ പി. ജിജീഷിന് കുത്തേറ്റ സംഭവത്തില്‍ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. കൈക്ക് പരിക്കേറ്റ ജിജീഷ് കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തേ തുടര്‍ന്ന് എസ്.ഐ രാജീവ് കുമാറി​െൻറ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.