കേളകം: ബിവറേജസ് മദ്യവിൽപനശാല കേളകത്ത് മടങ്ങിയെത്തിയതോടെ ടൗണിെൻറ മുക്കും മൂലയും മദ്യപാനികളുടെ ഇടത്താവളങ്ങളായി. പരസ്യമദ്യപാനം പെരുകുമ്പോഴും തടയാൻ പൊലീസിനും എക്സൈസിനും താൽപര്യവുമില്ല. കേളകം െപാലീസ് സ്റ്റേഷെൻറ സമീപം മുതൽ ടൗണിെൻറ ഇടനാഴിവരെ പകൽ സമയങ്ങളിലും മദ്യപന്മാരുടെ താവളമായി. ടൗണിെൻറ മുക്കുമൂലകളും വ്യാപാര സ്ഥാപനങ്ങളുടെ ഇടനാഴികളും കോവണിപ്പടികളും ഇതോടെ മദ്യക്കുപ്പികളുടെ കൂമ്പാരമായി. മദ്യപന്മാർ താവളമാക്കിയ ഇടവഴികളിലൂടെയാണ് സ്ത്രീകളും പെൺകുട്ടികളുമടക്കം കടന്നുപോകുന്നത്. ടൗണിലെ പരസ്യമദ്യപാനം തടയാൻ അടിയന്തരനടപടി വേണമെന്നാണ് വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.