ഉരുവച്ചാൽ: വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ റോഡിന് ഇരുവശങ്ങളിലും കാട് വെട്ടിമാറ്റി ശുചീകരിച്ചു. എസ്.വൈ.എസ് പഴശ്ശി യൂനിറ്റിെൻറ നേതൃത്വത്തിലാണ് പഴശ്ശി പള്ളി മുതൽ ഇടപ്പഴശ്ശി കൂട്ടക്കാവുവരെ റോഡിെൻറ ഇരുഭാഗവും കാടുവെട്ടി ശുചീകരിച്ചത്. സ്കൂൾ, മദ്റസ വിദ്യാർഥികൾക്ക് ജീവന് ഭീഷണിയായതോടെയാണ് കാടുവെട്ടാൻ എസ്.വൈ.എസ് പ്രവർത്തകർ രംഗത്തിറങ്ങിയത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടം മാടിവിളിക്കുകയാണ്. ഫിറോസ് നിസാമി, ഇ.കെ. ഇർഷാദ്, ആബൂട്ടി, അബ്ദുൽ അസീസ്, ജലാലുദ്ദീൻ, ശുഹൈബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.