ഗൗരി ലേങ്കഷ് വധം: വിചാരധാര നടപ്പിലാക്കുന്നു -റസാഖ് പാലേരി കണ്ണൂർ: സംഘ്പരിവാർ ആശയസ്രോതസ്സായ ഗോൾവാൾക്കറുടെ വിചാരധാരയുടെ പ്രയോഗവത്കരണമാണ് ഗൗരി ലേങ്കഷ് വധത്തിലൂടെ നടപ്പിലാക്കുന്നതെന്ന് എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. എഫ്.െഎ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച വിഭാഗങ്ങളെ ഒാരോരുത്തരെയായി വകവരുത്തുന്ന ഫാഷിസ്റ്റ് നയം മറകളേതുമില്ലാതെ ഇന്ത്യയിൽ നടമാടുന്നു. തൊഴിലാളിവർഗം ജീവൻകൊടുത്തും ഇന്ത്യയുടെ മതേതരപാരമ്പര്യത്തെ കാത്തുസൂക്ഷിക്കണമെന്നും സംഘ്പരിവാർ ശക്തികളെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കണെമന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എ. അഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. എഫ്.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ, വെൽെഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുറഹ്മാൻ, എഫ്.െഎ.ടി.യു സംസ്ഥാന ഭാരവാഹികളായ ശാനവാസ് കോട്ടയം, കെ.എം. സനീറ, വെൽെഫയർ പാർട്ടി ജില്ല ഭാരവാഹികളായ പള്ളിപ്രം പ്രസന്നൻ, സൈനുദ്ദീൻ കരിവെള്ളൂർ, എഫ്.െഎ.ടി.യു ജില്ല ഭാരവാഹികളായ ബെന്നി ഫെർണാണ്ടസ്, സാജിദ സജീർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ശശീന്ദ്രൻ കൂവക്കൈ സ്വാഗതവും എ. ഹാരിസ് നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിൽ ടി. മനോജ്കുമാർ സ്വാഗതവും ബെന്നി ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ. അഹമ്മദ്കുഞ്ഞി (പ്രസി), അഡ്വ. ശശീന്ദ്രൻ കൂവക്കൈ, ടി. മനോജ്കുമാർ (വൈസ് പ്രസി), ബെന്നി ഫെർണാണ്ടസ് (സെക്ര), സാജിദ സജീർ, സാജിദ് കോമത്ത് (ജോ. സെക്ര), എ. ഹാരീസ് (ട്രഷ). കേന്ദ്രസർക്കാറിെൻറ തൊഴിൽ നിയമഭേദഗതികൾ തള്ളിക്കളയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.