കണ്ണൂർ: പാചകവാതക തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ജില്ല ഫ്യുയൽ എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി അറിയിച്ചു. പാചകവാതക തൊഴിലാളികൾക്ക് ബോണസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല ലേബർ ഒാഫിസറുടെ സാന്നിധ്യത്തിൽ ചേർന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. ഉടമകളുടെ പിടിവാശിമൂലമാണ് ചർച്ചയിൽ തീരുമാനമുണ്ടാകാതെ പോയതെന്ന് യൂനിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ബോണസ് മാത്രമല്ല ശമ്പളംപോലും കൊടുക്കാൻ തയാറാകാത്തവരാണ് ചില ഉടമകളെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.