കണ്ണൂർ: ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി. ഹരീന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രഫ. കെ. ബാലൻ അധ്യക്ഷതവഹിച്ചു. പി.വി. ദിവാകരൻ, കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. മാനവികതക്കുവേണ്ടി പോരാടാൻ പ്രതിജ്ഞയെടുത്തു. വരും ദിവസങ്ങളിലും മേഖലാകേന്ദ്രങ്ങളിലും യൂനിറ്റ് തലങ്ങളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒ.സി. ബേബിലത സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.