സാഹോദര്യത്തി​െൻറ സന്ദേശം പകർന്ന്​ കണ്ണൂർ സൗഹൃദത്തി​െൻറ ഇൗദ്​^ഒാണം ആ​േഘാഷം

സാഹോദര്യത്തി​െൻറ സന്ദേശം പകർന്ന് കണ്ണൂർ സൗഹൃദത്തി​െൻറ ഇൗദ്-ഒാണം ആേഘാഷം കണ്ണൂർ: സാഹോദര്യത്തി​െൻറയും നന്മയുടെയും സന്ദേശം പകർന്ന് 'കണ്ണൂർ സൗഹൃദം' സംഘടിപ്പിച്ച ഇൗദ് -ഒാണം ആഘോഷംശ്രദ്ധേയമായി. ചേംബർഹാളിൽ നടന്ന ഇൗദ് -ഒാണം ആഘോഷത്തിൽ സ്ത്രീകൾ ഉൾെപ്പടെ നൂറുകണക്കിനാളുകൾ പെങ്കടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. മതേതരത്വം വിളിച്ചോതുന്ന ഇത്തരം കൂട്ടായ്മകൾ വർത്തമാനകാലത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മാതൃകാപരമായ കൂട്ടായ്മകൾ പ്രയോജനപ്പെടുത്താൻ നമുക്കാവണം. മതേതര ജനാധിപത്യത്തിന് പേരുകേട്ട നമ്മുടെ രാജ്യത്ത് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഗൗരി ലേങ്കഷി​െൻറ കൊലപാതകം നടന്നത് ഏവരിലും ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്നും മന്ത്രി പറഞ്ഞു. സൗഹൃദം ചെയർമാൻ കെ. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ ബിഷപ് റവ. ഡോ. അലക്സ് വടക്കുംതല, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദിഖ് മാസ്റ്റർ, ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ഫാ. ദേവസി ഇൗരത്തറ, അഡ്വ. ജീനാ ഭായി, കെ.പി. രവീന്ദ്രൻ, ടി.കെ. പൈ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ജിഷ, സി. ജയചന്ദ്രൻ, പ്രദീപൻ തൈക്കണ്ടി, വി.എൻ. ഹാരിസ് എന്നിവർ സംസാരിച്ചു. സൗഹൃദം സെക്രട്ടറി വി.കെ. ഖാലിദ് സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു. സംഗീതസംവിധായകൻ എ.എം. ദിലീപ്കുമാറി​െൻറ നേതൃത്വത്തിലുള്ള കലാപരിപാടികളും നടന്നു. ആഘോഷത്തിൽ പെങ്കടുത്ത മുഴുവനാളുകൾക്കും 'മാധ്യമ'ത്തി​െൻറ സ്നേഹോപഹാരം കൈമാറി. ഉദ്ഘാടകനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് സൗഹൃദം ചെയർമാൻ കെ. ബാലചന്ദ്രനും റവ. ഡോ. അലക്സ് വടക്കുംതലക്ക് സൗഹൃദം സെക്രട്ടറി വി.കെ. ഖാലിദും സ്നേഹോപഹാരം കൈമാറി. പായസവിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.