പയ്യന്നൂരിലെ എ.ടി.എം കവർച്ചശ്രമം: പ്രതി പിടിയിൽ

പയ്യന്നൂരിലെ എ.ടി.എം കവർച്ചശ്രമം: പ്രതി പിടിയിൽ പയ്യന്നൂർ: പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കോർപറേഷൻ ബാങ്ക് എ.ടി.എം കുത്തിപ്പൊളിച്ച് കവർച്ചശ്രമം നടത്തിയയാൾ പിടിയിൽ. മഞ്ചേശ്വരം സ്വദേശി ശിഹാബിെനയാണ് (22) മംഗളൂരുവിൽനിന്ന് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ഫോൺകാളിലെ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പ്രതിയെ രഹസ്യമായി പിന്തുടർന്നാണ് പിടികൂടിയത്. പയ്യന്നൂരിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് സാഹചര്യങ്ങൾ പഠിച്ചശേഷം ജൂൈല 27നായിരുന്നു കവർച്ചശ്രമം. എ.ടി.എം കൗണ്ടറിലെ പണം സൂക്ഷിക്കുന്ന ഭാഗം പൊളിക്കാൻ കഴിയാതിരുന്നതിനാൽ പണം നഷ്ടപ്പെട്ടിരുന്നില്ല. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.