ഗൗരി ലങ്കേഷിെൻറ കൊലപാതകം: സംഘ്പരിവാർ പങ്ക് തള്ളിക്കളയാനാവില്ല–പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ സംഘ്പരിവാറിെൻറ പങ്ക് തള്ളിക്കളയാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടല്ല, പ്രത്യയശാസ്ത്രപരവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നിൽക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ കൊല്ലുന്ന അവസ്ഥയാണുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരമൊരവസ്ഥയുണ്ടായിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവി ആശങ്കയിലാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനമെന്നത് ചോദ്യചിഹ്നമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തമാക്കുന്നത് ഫാഷിസ്റ്റുകളുടെ ഭയപ്പാട് –എം.കെ. രാഘവൻ കോഴിക്കോട്: ഗൗരി ലങ്കേഷിെൻറ കൊലപാതകം അവരെ എതിര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ ഭയപ്പാടാണ് വ്യക്തമാക്കുന്നതെന്ന് എം.കെ. രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. ഒരു വ്യക്തിയും ആശയവും തങ്ങള്‍ക്ക് എത്രമാത്രം വിഘാതമായി നിൽക്കുന്നെന്ന തിരിച്ചറിവിലാണ് ഫാഷിസ്റ്റുകള്‍ അവരെ വകവരുത്തിയത്. എന്നാല്‍, അവരുടെ രക്തസാക്ഷിത്വം വിഫലമാകില്ലെന്ന് ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗാന്ധിജിയില്‍ തുടങ്ങി കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ദാഭോല്‍ക്കറെയും നേരിട്ട അതേ ഫാഷിസ്റ്റ് തോക്കിന്‍മുനയാണ് നിര്‍ഭയയായ മാധ്യമപ്രവര്‍ത്തകയുടെയും ജീവനെടുത്തത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ സമൂഹത്തിന് വഴിവിളക്കായിനിന്ന ഗൗരി ലങ്കേഷ്, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം അവസാനിക്കാത്ത കാലത്തോളം ജ്വലിച്ചു നിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.