ഈദ്-^ഓണം സ്നേഹസംഗമം

ഈദ്--ഓണം സ്നേഹസംഗമം പയ്യന്നൂർ: സൗഹൃദകേരളം പെൺകൂട്ടായ്മയുടെ ബാനറിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പയ്യന്നൂർ ഏരിയ നടത്തിയ ഈദ്-ഓണം സ്നേഹസംഗമം പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. നാടി​െൻറ നന്മക്കും പുരോഗതിക്കും ഇത്തരം ഒത്തുചേരലുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു. വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ് സി.സി. ഫാത്തിമ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.പി. സാജിദ സൗഹൃദ സന്ദേശം കൈമാറി. ഡോ. സുജ വിനോദ്, സോന ഭാസ്കരൻ, സൈക്കോളജിസ്റ്റ് രുഗ്മിണി, കൗൺസിലർ നസീമ തുടങ്ങിയവർ സംസാരിച്ചു. പയ്യന്നൂർ ഏരിയ കൺവീനർ കെ. സമീന അധ്യക്ഷതവഹിച്ചു. ഹൈഫ പ്രാർഥനഗീതവും -----------ഷസ, നിഹ, ആയിശ എന്നിവർ ഗാനവുമാലപിച്ചു. ഇ.കെ. നജ്മ സ്വാഗതവും സറീന നന്ദിയും പറഞ്ഞു. സീനത്ത്, മുനീറ, ഹിബ, ഫായിസ, ഡോ. ജസ്ന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.