ഈദ്---ഓണം സുഹൃദ് സംഗമം പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയയുടെ ആഭിമുഖ്യത്തിൽ നെരുവമ്പ്രം യു.പി സ്കൂളിൽ ഈദ്-ഓണം സുഹൃദ് സംഗമം നടത്തി. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയലോഗ് സെൻറർ ഡയറക്ടർ വി.എൻ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സി.ഒ. പ്രഭാകരൻ, ഫാ. ഡോ. ജോസഫ്, വി.ആർ.വി. ഏഴോം, കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജിനാൻ അഹ്മദ് പ്രാർഥന നടത്തി. എൻ.എം. മൂസ മാസ്റ്റർ സ്വാഗതവും കെ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.