പയ്യന്നൂർ: അധ്യാപകരിൽനിന്ന് പഠിക്കുന്നത് പാഠങ്ങളല്ല, ജീവിതത്തിലുടനീളം സൂക്ഷിക്കാനുള്ള മൂല്യങ്ങളാണെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ ഗവ. ഹൈസ്കൂൾ 1977--78 എസ്.എസ്.എൽ.സി ബാച്ചിെൻറ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിെൻറ അർഥവും നിർവചനവും മാറിക്കഴിഞ്ഞ കാലത്തും നിർവഹിക്കപ്പെടുന്നതാണ് അധ്യാപകധർമം. ശിഷ്യർക്ക് പാഠങ്ങൾ പറയുക മാത്രമല്ല, അവരുടെ മനസ്സിനെ ഉണർത്തുകയും പ്രചോദിപ്പിക്കുകയും കൂടിയാണ് അധ്യാപകൻ ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എ.വി. ശശികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി കൺവീനർ പി. സുരേശൻ, എ. മുകുന്ദൻ, നഗരസഭാ കൗൺസിലർ വി. നന്ദകുമാർ, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. മോഹനൻ, എ.ഇ.ഒ കെ.വി. രവീന്ദ്രൻ, ടി.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.