തളിപ്പറമ്പ്: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് പ്രസ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. മക്തബ് പത്രാധിപർ കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.കെ. മനോഹരൻ സംസാരിച്ചു. സെക്രട്ടറി ടി.വി. രവിചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് വിമൽ ചേടിച്ചേരി, എം. രാജേഷ്, ഐ. ദിവാകരൻ, കെ.പി. രാജീവൻ, കെ.എം.ആർ. റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.