പഞ്ചായത്ത് ഭരണം നഷ്​ടമായതില്‍ കോണ്‍ഗ്രസിന് വിഭ്രാന്തിയെന്ന്

ചെറുപുഴ: അവിശ്വാസപ്രമേയത്തിലൂടെ ചെറുപുഴ പഞ്ചായത്ത് ഭരണം നഷ്ടമായതി​െൻറ വിഭ്രാന്തിയിലാണ് കോണ്‍ഗ്രെസന്ന് എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചു. ഭരണം നഷ്ടമായതോടെ സി.പി.എമ്മിനെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ഭരണകാലത്തുള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം മണ്ണ്, മണല്‍ മാഫിയകള്‍ക്ക് ഒത്താശചെയ്യുകയായിരുന്നു. പഞ്ചായത്തി​െൻറ ഭരണനേട്ടങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതില്‍ പലതും എല്‍.ഡി.എഫിനെ പ്രതിനിധാനംചെയ്യുന്ന എം.എല്‍.എവഴിയും എം.പിവഴിയും അനുവദിച്ചുകിട്ടിയതാണെന്ന് നേതാക്കളായ കെ.ഡി. അഗസ്റ്റിന്‍, കെ.എം. ഷാജി, കെ.പി. ഗോപാലന്‍, റെജി ജോസഫ്, എം.ടി. സുരേഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.