കേളകം: കേളകം പൊലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഇല്ലാതായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നിയമനം നടത്താത്തത് സ്റ്റേഷെൻറ പ്രവർത്തനം അവതാളത്തിലായി. സബ് ഇൻസ്പെക്ടർ നിയമനം വൈകുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. ബുധനാഴ്ച അടക്കാത്തോടിന് സമീപം മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയ വട്ടോട്ടുതറപ്പേൽ ജിജുവിെൻറ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി സബ് ഇൻസ്പെക്ടർ എത്താൻ മൂന്നു മണിക്കൂർ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയതിനാൽ പോസ്റ്റ്മോർട്ടം നടത്താനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പരിയാരത്ത് എത്തിക്കേണ്ടിവന്നു. ജീർണിച്ച മൃതദേഹം കൂത്തുപറമ്പിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെതന്നെ സംസ്കരിക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. രാവിലെ പത്തരയോടെ മൃതദേഹം കണ്ടത്തിയ വിവരം െപാലീസിനെ അറിയിച്ചെങ്കിലും ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പുറത്തെത്തിച്ചപ്പോൾ രണ്ടു മണിയായി. പുഴയിൽ മൃതദേഹം കണ്ടതറിഞ്ഞ് നൂറുകണക്കിനാളുകളും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, ചീങ്കണ്ണിപ്പുഴ ആറളം െപാലീസ് പരിധിയിലാണെന്ന തർക്കവും ഉടലെടുത്തതോടെ സി.പി.എം പേരാവൂർ ഏരിയ െസക്രട്ടറി അഡ്വ. എം. രാജൻ ഉന്നത െപാലീസ് ഉദ്യോഗസ്ഥരെ അറിയിച്ചശേഷമാണ് പരിഹാരമുണ്ടായത്. കേളകത്ത് സബ് ഇൻസ്പെക്ടറായിരുന്ന ടി.വി. പ്രതീഷ് സ്ഥാനക്കയറ്റം കിട്ടി കൂത്തുപറമ്പിൽ പോയതോടെയാണ് കേളകം സ്റ്റേഷൻ നാഥനില്ലാക്കളരിയായത്. മാവോവാദിഭീഷണിയുള്ള കേളകത്ത് സബ് ഇൻസ്പെക്ടർ നിയമനം ഉടനുണ്ടായിെല്ലങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.