ഗോൾഡൻ ഫോക്ക്​ അവാർഡ്​ കെ.പി. ഗോപിക്ക്​

കണ്ണൂർ: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഒാഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇൗ വർഷം നൽകുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് മികച്ച കർഷകൻ പാതിരിയാട് സ്വദേശി കെ.പി. ഗോപി അർഹനായതായി ജൂറി അംഗങ്ങളും സംഘാടകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2005ൽ രൂപവത്കരിച്ച സംഘടനയുടെ 10ാമത് ഗോൾഡൻ ഫോക്ക് അവാർഡിനാണ് കെ.പി. ഗോപി അർഹനായത്. 25,000 രൂപയും പ്രശസ്തിപത്രവും െക.കെ.ആർ. വെങ്ങര രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 27ന് കുവൈത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കെ.കെ.ആർ. വെങ്ങര, കെ.കെ. മാരാർ, ദിനകരൻ കൊമ്പിലാത്ത് എന്നിവരാണ് ജൂറി അംഗങ്ങൾ. മൂന്നേക്കറിൽ കൃഷിക്കൊപ്പം വളർത്തുമൃഗങ്ങളെയും പരിപാലിച്ചുപോരുന്ന േഗാപിക്ക് കർഷകമിത്ര, കർഷകശ്രീ ഉൾപ്പെടെ അമ്പതോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കെ.കെ. മാരാർ, ദിനകരൻ കൊമ്പിലാത്ത്, എം.പി. ജിതേഷ്, ബി.പി. സുരേന്ദ്രൻ, ശശികുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.