കണ്ണൂർ: വാദ്യ കലാകാരനും ഡൽഹി അന്താരാഷ്ട്ര കഥകളി കേന്ദ്രം പ്രിന്‍സിപ്പലുമായ കലാശ്രീ കുഞ്ഞിരാമ മാരാരെ പട്ടും വളയും നല്‍കി ആദരിക്കുമെന്ന് തളിപ്പറമ്പ് കഥകളി കേന്ദ്രത്തിെൻറ പോഷക സംഘടനയായ കഥകളി ആസ്വാദക സംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലായി കലാശ്രീ ചെറുതാഴം കുഞ്ഞിരാമ മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പണവും അനുമോദിക്കലുമായി 'രാമാനന്ദം 17' എന്ന പരിപാടി രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് ഡബിള്‍ തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, കേളി എന്നിവ നടക്കും. നടരാജ മണ്ഡപത്തില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കഥകളി നളചരിതം അവതരിപ്പിക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് അഷ്ടപദി, മേളവാദ്യ വിസ്മയം എന്നിവ അരങ്ങേറും. തുടര്‍ന്ന് പട്ടും വളയും നല്‍കി . അനുമോദന സദസ്സ് ചലച്ചിത്ര താരം ജഗദീഷ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ വാദ്യരത്‌നം കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, മേപ്പള്ളി നാരായണന്‍ നമ്പൂതിരി, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കോട്ടക്കല്‍ രമേശന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.