മംഗളൂരു ഡിവൈ.എസ്.പിയുടെ ആത്മഹത്യ: സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

മംഗളൂരു: ഡിവൈ.എസ്.പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത കേസ് സി.ബി.ഐക്ക് വിടാന്‍ ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവിട്ടു. പിതാവ് എം.കെ. കുശലപ്പ ഫയല്‍ചെയ്ത ഹരജിയിലാണ് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ചി‍​െൻറ വിധി. മംഗളൂരു ഐ.ജി കാര്യാലയത്തില്‍ ഡിവൈ.എസ്.പിയായിരിക്കെ 2016 ജൂലൈ ഏഴിനാണ് ഗണപതിയെ കുടക് ജില്ലയിലെ മടിക്കേരിയില്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനുമുമ്പ് മടിക്കേരിയിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ എ.എം. പ്രസാദ്, പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിരെ ഡിവൈ.എസ്.പി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരിക്കെ ജോര്‍ജും മേലുദ്യോഗസ്ഥരും തനിക്കെതിരെ സ്വീകരിച്ച നടപടികള്‍ ഏല്‍പിച്ച മാനസിക പീഡനങ്ങളാണ് അഭിമുഖത്തില്‍ വിവരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.