ഒമാനിൽ കാർ ഒട്ടകത്തിനിടിച്ച്​ കൂത്തുപറമ്പ്​ സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു

കൂത്തുപറമ്പ്: ഒമാനിൽ മലയാളികുടുംബം സഞ്ചരിച്ച കാർ ഒട്ടകത്തിനിടിച്ച് കൂത്തുപറമ്പിനടുത്ത കൈതേരി സ്വദേശിനിയായ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും കൈതേരി 11ാം മൈൽ ഹോമിയോ ഡിസ്പെൻസറി റോഡിലെ താഹിറി​െൻറ മകളുമായ ഷഹാരിസാണ് (15) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏേഴാടെ ജഅ്ലാന്‍ ബനീബുആലിയിലായിരുന്നു അപകടം. സലാല ചൗക്കില്‍ വര്‍ഷങ്ങളായി ടെക്സ്ൈറ്റല്‍ ബിസിനസ് നടത്തുന്ന താഹിറും കുടുംബവും കാറിൽ ബുആലിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബുആലി ആശുപത്രിക്ക് സമീപം ഒട്ടകത്തിനിടിച്ച്‌ മറിഞ്ഞ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരിച്ചു. താഹിറിനും ഭാര്യ സീനത്തിനും മകൻ മുഹമ്മദിനും അപകടത്തില്‍ നിസാര പരിക്കേറ്റു. സഹോദരി: ഷാസിയ നസറിയ നസറിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.