യുവാവ് തോട്ടിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: കാനൂൽ ആനയോട്ട് കാവിന് സമീപത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബക്കളം കാനൂൽ കുറ്റിപ്രം നാരായണൻ സ്മാരക വായനശാലക്ക് സമീപത്തെ കൂലോത്ത് വളപ്പിൽ കെ.വി. രഞ്ജിത്തിനെ(37)യാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മംഗലശ്ശേരി ചന്ദ്ര​െൻറയും എം. തങ്കമണിയുടെയും മകനാണ്. സഹോദരി: രേഖ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.