ഇരിക്കൂർ: നിടുവള്ളൂരിൽ ഇ.കെ. നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം പി.പി. നസീമ ഉദ്ഘാടനം ചെയ്തു. കെ. ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ വി. അബ്ദുൽ ഖാദർ സമ്മാനദാനം നിർവഹിച്ചു. എം. ദിനേശൻ, സി. മനോഹരൻ, കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സജീവൻ സ്വാഗതം പറഞ്ഞു. നിടുകുളം ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി പരിയാരം മെഡിക്കൽ കോളജ് വൈസ് ചെയർമാൻ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണം കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ബിന്ദു നിർവഹിച്ചു. പ്രദേശത്തെ 75 വയസ്സിന് മുകളിലുള്ളവരെ ആദരിച്ചു. ചേടിച്ചേരി പ്രയദർശിനി ദർശന ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വാർഡ് അംഗം പി.വി. പ്രേമലത ഉദ്ഘാടനം ചെയ്തു. കെ.വി. പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.എം. കരുണാകരൻ സമ്മാനദാനം നിർവഹിച്ചു. എം.പി. ഗംഗാധരൻ, വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വി.സി. പ്രശാന്തൻ എന്നിവർ സംസാരിച്ചു. പി.വി. മനീഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.