കേളകം: വൈ.എം.സി.എ കേളകം ചാപ്റ്ററിെൻറ ഓണാഘോഷത്തിന് നീക്കിവെച്ച തുക വൃക്കരോഗത്താൽ വലയുന്ന തോലമ്പ്ര മഠത്തികുണ്ട് സ്വദേശി സുഷിലിന് (21) നൽകി. ചതയദിനത്തിൽ ഒാണം ആഘോഷിക്കാൻ ഒരുക്കം പൂർത്തിയായപ്പോഴാണ് മാധ്യമങ്ങളിലൂടെ ഇരുവൃക്കയും തകരാറിലായ സുഷിലിനെ കുറിച്ചറിയുന്നത്. തുടർന്ന് ആഘോഷത്തിനായി മാറ്റിവെച്ച തുക സുഷിലിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. േകളകം പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ വൈ.എം.സി.എ ഭാരവാഹികളായ ജോസ് ആവണംകോട്ട്, ജോസഫ് പാറയ്ക്കൽ, ജോണി നെടുങ്കല്ലേൽ, സജികുമാർ, കെ.ടി. ഏലിയാസ് എന്നിവരിൽനിന്ന് സുഷിൽ ചികിത്സ സഹായനിധി ഭാരവാഹികളായ വി. സുരേഷ് ബാബു, എം. മോഹനൻ, വി. പവിത്രൻ, രാധകൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.