ഇരിട്ടി: മാക്കൂട്ടം-ചുരംറോഡിൽ കാറും ഒമ്നി വാനും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്കുപറ്റി. തലശ്ശേരി ഇല്ലിക്കുന്ന് സ്വദേശികളായ അഹമ്മദ്കുട്ടി (58), അഷ്റഫ് (40), മാലൂർ സ്വദേശികളായ ദേവർഷ (42), സലീം (59), രാജേഷ് (48), വിനോദ് (48), രാജു (57), ബിജു (40) പെരളശ്ശേരി, സുനിൽ കുമാർ (45) എന്നിവരെ പരിക്കുകളോടെ ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കാപ്ഷൻ മാക്കൂട്ടത്ത് കാറും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ബക്രീദ്-ഒാണം സ്നേഹസംഗമം ഇന്ന് ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി യൂനിറ്റ്, ഇരിട്ടി േചംബർ എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ച 12ന് ബക്രീദ്-ഒാണം സ്നേഹസംഗമം നടത്തും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മേഖല പ്രസിഡൻറുമാരെ എം.ജെ. ജോണി ആദരിക്കും. ചടങ്ങിൽ റജിതോമസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.