ചീഞ്ഞളിഞ്ഞ മത്സ്യം പുഴയിൽ തള്ളി

ഇരിട്ടി: ബാവലിപുഴയുടെ കൈവഴിയായ കാപ്പുംകടവിൽ ചീഞ്ഞളിഞ്ഞ മത്സ്യം പുഴയിൽതള്ളി. പഴക്കമുള്ള പുഴുനിറഞ്ഞ മത്സ്യങ്ങൾ പുഴയിൽ തള്ളിയതിനാൽ പ്രദേശത്ത് രൂക്ഷഗന്ധമാണ്. പുഴയോടുചേർന്നുള്ള ജലനിധിയുടെ കിണറിനടുത്താണ് മത്സ്യങ്ങളെ തള്ളിയത്. പുഴക്കടവിൽ മത്സ്യങ്ങളെ കൊണ്ടിട്ടതിനാൽ പുഴവെള്ളവും മലിനമായി. നാട്ടുകാർ മുഴക്കുന്ന് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.