മേഖല സമ്മേളനം

മട്ടന്നൂര്‍: ഓള്‍ കേരള മാര്‍ബിള്‍സ് ആൻഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ മട്ടന്നൂര്‍ മേഖല സമ്മേളനവും ഓണാഘോഷവും ബുധനാഴ്ച രാവിലെ ഒമ്പതിന് ശ്രീലക്ഷ്മി ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മേഖല പ്രസിഡൻറ് കെ. സുധന്‍ അധ്യക്ഷത വഹിക്കും. മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ സാന്ത്വനനിധി വിതരണംചെയ്യും. സംസ്ഥാന സെക്രട്ടറി പി.വി. പങ്കജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എം.വി. ശശിധരൻ, കെ. സുധൻ, കെ.പി. അനില്‍ കുമാർ, പി.വി. അനില്‍ കുമാർ, എം. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.