ഇരിട്ടി: തിരുവോണദിവസം വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ ഇരിട്ടിയുടെ വിവിധ മേഖലയിൽ രണ്ടു വീടുകൾക്ക് നാശം. എടൂർ കമ്പനിനിരത്തിലെ തേവർത്ത്മലയിൽ വിജേഷ് കുമാർ, വീർപ്പാട് വടക്കേൽ സെബാസ്റ്റ്യൻ എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. വിജേഷ് കുമാറിെൻറ വൈദ്യുതി മീറ്ററും വയറിങ്ങും കത്തിനശിച്ചു. തറ പലഭാഗത്തും അടർന്നുവീണു. ചുമരിൽ വിള്ളൽ വീഴുകയും ടി.വി അടക്കമുള്ള ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. മുറ്റത്തെ കൂട്ടിലുണ്ടായിരുന്ന ഒരു കോഴിയും മിന്നലേറ്റ് ചത്തു. സെബാസ്റ്റ്യെൻറ വീടിനും കേടുപറ്റി. വീടിെൻറ പില്ലർ നീളത്തിൽ വിണ്ടുകീറി. ടി.വി അടക്കമുള്ള ഉപകരണങ്ങളും തെങ്ങും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.