കേളകം: കനത്ത കാറ്റിലും മഴയിലും മിന്നലിലും മലയോരത്തിെൻറ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മിന്നലിൽ പലരുടെയും വീട്ടുപകരണങ്ങൾക്ക് കേടുപറ്റി. കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ മേഖലകളിൽ പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. 12 മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനായില്ല. നെടുംപുറംചാൽ, പൂളക്കുറ്റി മേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. നെടുംപുറചാൽ സ്വദേശി തെക്കിനിയിൽ ചാക്കോയുടെ 40ഒാളം വാഴകൾ ഒടിഞ്ഞു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് പലരുടെയും റബർ മരങ്ങളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.