ബി.ജെ.പി 'മംഗളൂരു ചലോ' ബൈക്ക് റാലിക്ക് പൊലീസ് വിലക്ക്

മംഗളൂരു: പി.എഫ്.ഐ, കെ.എഫ്.ഡി എന്നീ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ച 'മംഗളൂരു ചലോ' മോട്ടോര്‍ സൈക്കിള്‍ റാലിയുടെ പശ്ചാത്തലത്തില്‍ ബൈക്ക് റാലികള്‍ നിരോധിച്ച് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ടി.ആര്‍. സുരേഷ് ഉത്തരവിറക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രിവരെയാണ് നിരോധനം. ജനാധിപത്യവിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് സഞ്ജീവ് മടന്തൂര്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. റാലി തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.