ഖുര്‍ആന്‍ വലിച്ചെറിഞ്ഞ പൊലീസ് നടപടി അപലപനീയം- -ലോബോ എം.എല്‍.എ മംഗളൂരു: പ്രതിയെത്തേടി വീട് പരിശോധിക്കവെ ഖുര്‍ആനും മദ്റസ പാഠപുസ്തകങ്ങളും വലിച്ചെറിഞ്ഞ പൊലീസ് നടപടി അപലപനീയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മംഗളൂരു സൗത്ത് എം.എല്‍.എയുമായ ജെ.ആർ. ലോബോ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.സി റോഡില്‍ ആക്രമണത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത്കുമാര്‍ മഡിവാല കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കലന്തറിനെ അന്വേഷിച്ച് ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സജിപമുന്നൂര്‍ ടി. ഇബ്രാഹീമിെൻറ വീട്ടിലെത്തിയ പൊലീസാണ് അതിക്രമം കാണിച്ചത്. ഇബ്രാഹീമിെൻറ മകനായ കലന്തര്‍ കോടി രൂപ കൈപ്പറ്റി ശരത്കുമാറിനെ വധിച്ചു എന്നാരോപിച്ച് വീടാകെ അരിച്ചുപെറുക്കിയ പൊലീസ് സംഘം അലമാരയില്‍ സൂക്ഷിച്ച പുസ്തകങ്ങള്‍ വാരിവലിച്ച് പുറത്തിടുകയായിരുന്നു. ഖുർആനും മദ്റസ പാഠപുസ്തകങ്ങളും വലിച്ചെറിയരുതെന്ന് കലന്തറിെൻറ മാതാവ് മൈമൂന കെഞ്ചിയെങ്കിലും പൊലീസ് ചെവിക്കൊണ്ടിരുന്നില്ല. മദ്റസ അധ്യാപകരാണ് അക്രമം പഠിപ്പിക്കുന്നതെന്ന് ചില പൊലീസുകാര്‍ പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.