എഫ്​.​െഎ.ടി.യു ജില്ല സമ്മേളനം ഇന്ന്​

കണ്ണൂർ: ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡ് യൂനിയന്‍ (എഫ്.െഎ.ടി.യു) പ്രഥമ ജില്ല സമ്മേളനം ബുധനാഴ്ച കണ്ണൂര്‍ ജൂബിലി ഹാളില്‍ നടക്കും. രാവിലെ 9.45ന് ജില്ല പ്രസിഡൻറ് അഹമ്മദ്കുഞ്ഞി പതാക ഉയര്‍ത്തും. വെൽഫെയർ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് റസാക്ക് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് അഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീനാ ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ജോസഫ്ജോണ്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സനീറ, ജില്ല ജനറല്‍ സെക്രട്ടറി ബെന്നി ഫെര്‍ണാണ്ടസ്, ട്രഷറര്‍ സാജിദാ സജീര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉച്ചക്കുശേഷം നടക്കുന്ന പ്രതിനിധിസമ്മേളനത്തിൽ വിവിധ യൂനിയനുകളുടെ ജില്ല കമ്മിറ്റികള്‍ നിലവില്‍വരും. സമാപനസമ്മേളനം വെൽെഫയർ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.