ബൈക്കിലെത്തി മാല കവരുന്ന സംഘത്തിലെ കണ്ണി അറസ്​റ്റിൽ

ശ്രീകണ്ഠപുരം: ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രികരുടെ സ്വർണമാലയും മറ്റും കവരുന്ന സംഘത്തിലെ കണ്ണിയായ യുവാവിനെ മയ്യിൽ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ് പെരുവണയിൽ താമസക്കാരനും നീലേശ്വരം ഓർച്ച തൈക്കടപ്പുറം സ്വദേശിയുമായ യു.പി.സി ഹൗസിൽ ഷാഹുൽ ഹമീദിനെ(25)യാണ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ ബൈക്ക് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇരുമ്പുവടി, സ്ക്രൂ ഡ്രൈവർ, ഹാക്സോ ബ്ലേഡ് തുടങ്ങിയവ കവർച്ചക്കാരനിൽനിന്നും പിടിച്ചെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി സ്വർണമാല കവർന്ന കേസിലും തലശ്ശേരിയിലെ കവർച്ച കേസിലും ഉൾപ്പെടെ ഷാഹുൽ ഹമീദ് ഉൾപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തി. ജില്ലയിൽ മറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കവർച്ച കേസുകളിൽ പങ്കുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് വിശദമായി ചോദ്യംചെയ്തു വരുകയാണ്. കവർന്ന സ്വർണാഭരണങ്ങൾ ജില്ലയിലെ ചില ജ്വല്ലറികളിൽ വിറ്റതായി പ്രതി മൊഴി നൽകി. എ.എസ്.ഐ മനോജ്, സീനിയർ സി.പി.ഒമാരായ ഗിരീശൻ, മധു, സി.പി.ഒ റഹീസ്, ഡ്രൈവർ ധനഞ്ജയൻ എന്നിവരും ഷാഹുൽ ഹമീദിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.