പയ്യന്നൂർ: ഗൗരവതരമായ പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുമ്പോൾ അത് പരിഗണിക്കാതെ ദേശീയ വിഷയങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്ന കപട രാഷ്ട്രീയക്കാരെ തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാമന്തളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായ ജനാരോഗ്യ സംരക്ഷണ സമിതി കൺവീനർ കെ.പി. രാജേന്ദ്രകുമാറിെൻറ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ. സുധാകരൻ. രാമന്തളിയിലെ മാലിന്യവിരുദ്ധ സമരം അവസാനിച്ചിട്ടില്ല. ശക്തമായ ഇടപെടൽ ഈ കാര്യത്തിൽ ഇനിയും ആവശ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രൻ മാസ്റ്റർ, സതീശൻ കാർത്തികപ്പള്ളി, മൗവ്വനാൽ പത്മനാഭൻ, പി.കെ. നാരായണൻ, കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എം. അനിൽ കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.