തിരുവോണ നാളിൽ രാമന്തളി സമരപോരാളികൾക്ക് ആദരം

പയ്യന്നൂർ: ഒരു നാടി​െൻറ തെളിനീര് സംരക്ഷിക്കാൻ സ്വയം സന്നദ്ധരായി അന്നമുപേക്ഷിച്ച് നിരാഹാരമനുഷ്ഠിച്ച സമര സാരഥികളെ ഓർക്കാൻ നാടി​െൻറ കൂട്ടായ്മ തയാറായപ്പോൾ സമര പോരാളികൾക്ക് ഈ തിരുവോണം ഓർമകൾ പങ്കുവെക്കാനുള്ള ഒത്തുചേരലായി മാറി. രാമന്തളിയിലെ പഴയകാല കലാ-കായിക പ്രേമികളുടെ കൂട്ടായ്മയായ നേതാജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് രാമന്തളി മാലിന്യ സമരത്തിൽ നിരാഹാരമനുഷഠിച്ച എട്ട് സമരപോരാളികളെ തിരുവോണ നാളിൽ ആദരിച്ച് വ്യത്യസ്തതയുള്ള ഓണ സമ്മാനം ഒരുക്കിയത്. സമരം അവസാനിച്ച് മാസങ്ങൾക്ക് ശേഷമുള്ള ഒത്തുചേരൽ സമര പ്രവർത്തകർക്ക് ഓർമകൾ പങ്കുവെക്കാനുള്ള അവസരവുമായി. ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാൻറിനെതിരെ ജനാരോഗ്യ സംരക്ഷണ സമിതി നടത്തിയ സമരത്തി​െൻറ ഭാഗമായി നിരാഹാരമനുഷ്ഠിച്ച പി.കെ. നാരായണൻ, കെ.എം. അനിൽകുമാർ, ടി.കെ. മനോജ് കുമാർ, വിനീത് കാവുങ്കാൽ, പി.പി. പ്രേമൻ, നിധീഷ് കോടിയത്ത്, പ്രിയേഷ് കക്കോപ്രത്ത്, കെ.പി. പരമേശ്വരി എന്നിവരാണ് തിരുവോണ നാളിൽ നാടൊരുക്കിയ ഓണസമ്മാനമായി ആദരം ഏറ്റുവാങ്ങിയത്. സമരസമിതി അംഗവും ചിത്രകാരനുമായ കലേഷ് വരച്ച സമര പോരാളികളുടെ ഛായാചിത്രവും പൊന്നാടയും സമ്മാനിച്ചു. ജനകീയ സമരത്തി​െൻറ ഓർമകൾ നിലനിൽക്കുന്ന സമരപന്തലിലാണ് ആദരം പരിപാടി ഒരുക്കിയത്. സമരസമിതിയുടെ തലമുതിർന്ന അംഗം കെ.പി.സി. നാരായണ പൊതുവാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ് അംഗങ്ങളായ പോത്തേര പത്മനാഭൻ, ടി.കെ. ജനാർദനൻ, രവി അവറോത്ത്, ടി.കെ. നാരായണൻ, ശശിധരൻ കോടിയത്ത് എന്നിവർ സമര പോരാളികളെ ആദരിച്ചു. സമരസമിതി ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ, കൺവീനർ കെ.പി. രാജേന്ദ്രകുമാർ, കൊടക്കൽ ചന്ദ്രൻ, പി.കെ. നാരായണൻ, എം. പത്മനാഭൻ, ബീന രമേശൻ എന്നിവർ സംസാരിച്ചു. കെ.പി. ഹരീഷ്കുമാർ സ്വാഗതവും കെ.പി. സുരജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.