ഓണം സ്പെഷൽ ഭക്ഷ്യധാന്യം ലഭിക്കാത്തവർ നിരവധി

പയ്യന്നൂർ: സിവിൽ സപ്ലൈസ് വകുപ്പ് ഓണത്തിന് എല്ലാ വിഭാഗത്തിലുംപെട്ട കാർഡുടമകൾക്ക് നൽകാൻ തീരുമാനിച്ച സ്പെഷൽ ഭക്ഷ്യധാന്യങ്ങൾ നിരവധിപേർക്ക് ലഭിച്ചില്ല. റേഷൻേഷാപ്പുകളിൽ സാധനങ്ങൾ നേരത്തെ എത്താത്തതാണ് ആനുകൂല്യം നഷ്ടമാകാൻ കാരണമായത്. മിക്ക േഷാപ്പുകളിലും ശനിയാഴ്ച വൈകീട്ടാണ് ഭക്ഷ്യധാന്യങ്ങൾ സ്റ്റോക് എത്തിയത്. ഞായറാഴ്ച തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും പലയിടത്തും കൊടുത്തുതീർക്കാനായില്ല. ഉത്രാടദിനമായതിനാൽ പലർക്കും റേഷൻ േഷാപ്പുകളിൽ ക്യൂനിൽക്കാനും കഴിഞ്ഞില്ല. സംഭരണകേന്ദ്രത്തിൽനിന്ന് ഏറെ അകലെയുള്ള മലയോരപ്രദേശങ്ങളിലെ േഷാപ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനും സാധിച്ചില്ല. ഇതുമൂലം മേഖലയിൽ സ്പെഷൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂർണമായും തടസ്സപ്പെട്ടു. കഴിഞ്ഞ മാസം 24നാണ് സർക്കാർ സ്പെഷൽ ഭക്ഷ്യധാന്യം ഓണത്തി​െൻറ ഭാഗമായി എല്ലാ കാർഡുടമകൾക്കും നൽകാൻ ഉത്തരവായത്. ഈ ഉത്തരവ് ജില്ല സപ്ലൈ ഓഫിസർമാർക്ക് ലഭിക്കുന്നതിൽ ലഭിച്ച കാലതാമസമാണ് വിനയായത്. മുൻ വർഷങ്ങളിൽ ഇത്തരം ആനുകൂല്യങ്ങൾ ഉത്സവങ്ങൾ കഴിഞ്ഞതിനുശേഷവും വിതരണം ചെയ്യാൻ അനുമതി ഉണ്ടാവാറുണ്ട്. എന്നാൽ, ഈ വർഷം ഓണത്തി​െൻറ തലേ ദിവസംതന്നെ കൊടുത്തുതീർക്കാനായിരുന്നു നിർദേശം. അതിനാൽ, തുടർദിവസങ്ങളിൽ കൊടുക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. സ്പെഷൽ വിതരണത്തിന് വ്യാപകമായ പരസ്യം നൽകുന്നതിനും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കാർഡുടമകളുടെ ഫോണുകളിലേക്ക് സന്ദേശം വന്നിരുന്നു. ഇത് പലരും ശ്രദ്ധിക്കാതെപോയി. മറ്റ് പ്രചാരണമാർഗങ്ങൾ അവഗണിച്ചതായ ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.