പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ 14 സംവത്സരങ്ങൾക്കുശേഷം 2018 ഫെബ്രുവരി ആറു മുതൽ ഒമ്പതുവരെ പെരുങ്കളിയാട്ടം നടക്കും. പുതുതായി നിർമിച്ച ഓഫിസ് കെട്ടിടത്തിെൻറ സമർപ്പണം ക്ഷേത്രപരിസരത്ത് നടന്നു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ട സംഘാടകസമിതി ചെയർമാൻ ഇ.കെ. പൊതുവാൾ അധ്യക്ഷത വഹിച്ചു. എ.കെ. ഉണ്ണികൃഷ്ണൻ, പോത്തേര കൃഷ്ണൻ, കെ.പി. ബാലകൃഷ്ണ പൊതുവാൾ, എ.വി. മാധവ പൊതുവാൾ, പി.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. നാരായണൻ സ്വാഗതവും ടി.വി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.