തളിപ്പറമ്പ്: തളിപ്പറമ്പിൽ പുതുതായി രൂപവത്കരിച്ച മർഹമ സാംസ്കാരികവേദിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ ഐ.ആർ.പി.സിയുടെ ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എൻ. അബ്ദുല്ലത്തീഫ് സഅദി പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ കെ.എം. ലത്തീഫ്, സി.പി. സലീം, കുരിയാലി സിദ്ദീഖ്, കെ. ഷഫീഖ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.