തൃക്കരിപ്പൂർ: ഫൈനലിൽ പങ്കെടുത്ത പാലിച്ചോൻ ബോട്ട് ക്ലബിെൻറ അമരക്കാരന് തുഴകൊണ്ട് അടിയേറ്റു. മർദനമേറ്റ അച്ചാംതുരുത്തിയിലെ കെ.കെ. ദിനേശനെ (35) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിൽ അച്ചാംതുരുത്തി പാലിച്ചോൻ ബോട്ട് ക്ലബിെൻറ നിയന്ത്രണം ഏറ്റെടുത്തിരുന്ന യുവാവിനെ മത്സരശേഷം തുഴകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. തലക്ക് സാരമായി പരിക്കേറ്റ ദിനേശൻ നിയന്ത്രിക്കാനാകാതെ കായലിൽ വീഴുകയായിരുന്നു. നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ െപാലീസും സംഘാടകരും ചേർന്നാണ് യുവാവിനെ പയ്യന്നൂരിലെ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. രാത്രിയോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് പാലിച്ചോൻ ബോട്ട് ക്ലബ് ചന്തേര െപാലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.