ഓണാഘോഷം

മട്ടന്നൂര്‍: കീച്ചേരിയില്‍ ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷന്‍ എന്നിവയുടെ ഓണാഘോഷം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍. വിനോദ് അധ്യക്ഷത വഹിച്ചു. ഷാഹിന സത്യന്‍, കെ. മജീദ്, എം. പ്രശോഭ് എന്നിവര്‍ സംസാരിച്ചു. മട്ടന്നൂര്‍ കട്ടച്ചേരി സൗഹൃദം പുരുഷ സ്വയംസഹായ സംഘത്തി​െൻറ ഓണാഘോഷം കെ.കെ. കീറ്റുകണ്ടി ഉദ്ഘാടനം ചെയ്തു. കെ. മധു അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ശശിധരന്‍, കെ. സുധന്‍, വി.പി. രവീന്ദ്രന്‍, പി. സുമേഷ്, വി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കരേറ്റ സി. കുട്ടിരാമന്‍ നമ്പ്യാര്‍ സ്മാരക ക്ലബ് നടത്തിയ ഓണാഘോഷം യുവകലാ സാഹിതി ജില്ല സെക്രട്ടറി ടി. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി. വിജയന്‍, വി. ദാമോദരന്‍, കെ.പി. ജിതേഷ്, എ. നിപിന്‍, എന്‍. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മുതിര്‍ന്ന വ്യക്തികളായ പി.പി. ആണ്ടി, എ.വി. കുഞ്ഞനന്തന്‍, ചാത്തമ്പള്ളി വാസു, ആലക്കണ്ടി വാസു, ചാത്തമ്പള്ളി കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിക്കുകയും നഗരസഭ െതരഞ്ഞെടുപ്പില്‍ വിജയികളായ സി. സജിത, പി. പ്രസീന, എം. മിനി എന്നിവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു. കലാകായിക മത്സരങ്ങളും നടത്തി. പരിയാരം, എടവേലിക്കല്‍, താഴെ പഴശ്ശി, കൊടോളിപ്രം, കൊതേരി, വെള്ളിയാംപറമ്പ്, പേരാവൂര്‍, കോളാരി, മട്ടന്നൂര്‍ ടൗണ്‍, പൊറോറ, ഇല്ലംമൂല, കല്ലൂര്‍, കാര എന്നിവിടങ്ങളിലും വിവിധ സാംസ്‌കാരിക സംഘടനകള്‍ ഓണാഘോഷം സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.