അധ്യാപക ദിനത്തിൽ അബൂബക്കർ മാസ്​റ്റർക്ക് വിദ്യാർഥികളുടെ ആദരം

പഴയങ്ങാടി: അധ്യാപക ദിനത്തിൽ വിദ്യാർഥികൾ ഗുരുനാഥനെ വീട്ടിലെത്തി ആദരിച്ചു. മലർവാടി മാട്ടൂൽ യൂനിറ്റ് അംഗങ്ങളായ വിദ്യാർഥികളാണ് മാട്ടൂൽ നോർത്ത് മാപ്പിള യു.പി സ്കൂളിൽനിന്നും റിട്ടയർ ചെയ്ത 84കാരനായ അധ്യാപകൻ വി.വി. അബൂബക്കർ മാസ്റ്ററെ മാടായി വാടിക്കലിലെ വസതിയിലെത്തി ആദരിച്ചത്. മൂന്നു പതിറ്റാണ്ട് മുേമ്പ വിദ്യാലയത്തിൽ നിന്ന് പിരിഞ്ഞ അധ്യാപകനോട് വിദ്യാർഥികൾ സംവദിച്ചു. വിദ്യാർഥികളെ സ്കൂളിലേക്ക് പിടിച്ചുകൊണ്ടുവന്ന കാലത്തെക്കുറിച്ചും അധ്യാപകനെ കണ്ടാൽ വിദ്യാർഥികൾ ഓടിയൊളിക്കുന്ന സാഹചര്യത്തെക്കുറിച്ചും അബൂബക്കൽ മാസ്റ്റർ ഓർത്തെടുത്തത് ഇവരിൽ കൗതുകമുണർത്തി. അയ്മൻ, സക്കി റൗഫ്, അദ്നാൻ, ഹാസിം, ആലിയ, നാഫി എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഇ.കെ. മുസ്തഫ, ഇ.എം. അബ്ദുൽ മജീദ്, എ.കെ. റുഫൈദ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.