പഴയങ്ങാടി: സംസ്കൃതി മാടായിയുടെ കീഴിൽ നടത്തുന്ന മാടായി ജലോത്സവ പ്രചാരണത്തിെൻറ ഭാഗമായി പഴയങ്ങാടിയിൽ കൂട്ടയോട്ടം നടത്തി. കാൽപന്തുതാരങ്ങളായ മുഹമ്മദ് റാഫിയും സി.കെ. വിനീതും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം എരിപുരത്തുനിന്ന് ആരംഭിച്ച് പഴയങ്ങാടിയിൽ അവസാനിച്ചു. ജലോത്സവ സംഘാടകസമിതി ചെയർമാൻ ടി.വി. രാജേഷ് എം.എൽ.എ, ജനറൽ കൺവീനർ വി. വിനോദ്, പി. നാരായണൻ കുട്ടി, എസ്.വി. അബ്ദുൽ റശീദ്, എൻ.വി. അജയൻ, വരുൺ ബാലകൃഷ്ണൻ, എം.കെ. സുകുമാരൻ, പി.വി. വേണുഗോപാലൻ, പി.വി. സതീശൻ, പി.കെ. ബോസ്, കെ.വി. ബൈജു എന്നിവർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാനേതാക്കളായ പി.പി. ദാമോദരൻ, എം.പി. ഉണ്ണികൃഷ്ണൻ, പി.എം. ഹനീഫ്, പി.ഒ.പി. മുഹമ്മദലി ഹാജി, പി. ജനാർദനൻ, പി.വി. അബ്ദുല്ല, നികേഷ് താവം, പവിത്രൻ കുഞ്ഞിമംഗലം എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. െസപ്റ്റംബർ 10ന് നടക്കുന്ന ജലോത്സവത്തിൽ സംസ്ഥാനത്തെ പ്രമുഖ വള്ളംകളി ടീമുകളാണ് പങ്കെടുക്കുന്നത്. വിവിധ സാംസ്കാരിക, കലാപരിപാടികളും ജലോത്സവത്തിന് അനുബന്ധമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.