സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്തു

മട്ടന്നൂര്‍: . കൊല്ലത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ പഠിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രാവിണ്യം നേടുന്നതിന് 5000 രൂപയും അധ്യാപകജേതാക്കള്‍ക്ക് നല്‍കുന്നുണ്ട്. ചാവശ്ശേരി ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക കോമളവല്ലിക്ക് ലഭിച്ചത് അർപ്പണബോധത്തിനുള്ള അംഗീകാരം. 17 വര്‍ഷമായി അധ്യാപനരംഗത്തുള്ള ഇവരുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചത്. കോമളവല്ലി കുട്ടികള്‍ക്കായി ഹിന്ദി--മലയാള ഭാഷ നിഖണ്ഡുവടക്കം തയാറാക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹിന്ദിയില്‍ ടെലിഫിലിമും ചിത്രീകരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ഇല്ലംമൂല സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.