കണ്ണൂർ: ബോണസ് വിഹിതം കുറച്ചതിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പട്ടിണിസമരം. ട്രാൻസ്പോർട്ട് െഡമോക്രാറ്റിക് ഫെഡറേഷെൻറ നേതൃത്വത്തിൽ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോക്ക് മുന്നിൽ പട്ടിണിസമരം നടത്തിയത്. ഐ.എൻ.ടി.യു.സി ദേശീയ െസക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എല്ലാവർക്കും ബാധകമാക്കിയ ബോണസ് നിയമം കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലാത്തത് എന്തു കാരണത്താലാെണന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ എം.ഡി ഭരിക്കുന്ന കെ.എസ്.എഫ്.ഇ എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ബോണസ് ---------80,000----------- രൂപയാണ്. രണ്ടും പൊതുമേഖലകൾ, കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലും മിനിമം ബോണസ് 7000 രൂപയാണ്. എന്നാൽ, കെ.എസ്.ആർ.ടി.സിയിൽ മാത്രം 3500 രൂപ. ഇത് ഏത് ബോണസ് നിയമമാണ്. കെ.എസ്.ആർ.ടി.സിയിലെ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനാനേതാക്കൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ യൂനിറ്റ് പ്രസിഡൻറ് എ.എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി. സൂര്യദാസ്, ഫെഡറേഷൻ ജില്ല പ്രസിഡൻറ് ബേബി ആൻറണി എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങ് നാരങ്ങനീര് നൽകി ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.