വിദ്യാർഥികൾക്ക്​ അനുമോദനം

കണ്ണൂർ: ജില്ല െപാലീസ് സഹകരണസംഘം അംഗങ്ങളായവരുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിച്ചു. കണ്ണൂർ റേഞ്ച് െഎ.ജി മഹിപാൽ യാദവ് മുഖ്യപ്രഭാഷണവും ഉപഹാരവിതരണവും നിർവഹിച്ചു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം അധ്യക്ഷത വഹിച്ചു. അസി. കലക്ടർ ആസിഫ് കെ. യൂസഫ്, ഡെപ്യൂട്ടി കമാൻഡൻറ് ടി.കെ. സാഗുൽ, ഡിവൈ.എസ്.പിമാരായ പ്രിൻസ് അബ്രഹാം, പി.പി. സദാനന്ദൻ, എ.വി. പ്രദീപ്, എം.പി. വിനോദ്, അസി. കമാൻഡൻറ് ടി.പി. ഉണ്ണികൃഷ്ണൻ, സി.െഎ ടി.കെ. രത്നകുമാർ, കെ.ജെ. മാത്യു, പി.വി. രാജേഷ് എന്നിവർ സംസാരിച്ചു. കെ.എം. മനോജ് കുമാർ സ്വാഗതവും ടി.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.