അറവിലകത്ത് അടിപ്പാതക്ക് തുക നൽകും --മുല്ലപ്പള്ളി മാഹി: അറവിലകത്ത് റെയിൽവേ അടിപ്പാതനിർമാണത്തിന് എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ മുല്ലപ്പള്ളിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പുലഭിച്ചത്. മുല്ലപ്പള്ളി നേരത്തെ സ്ഥലം സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. നിർമാണപ്രവർത്തനം തുടങ്ങാൻ ബാക്കി വേണ്ടിവരുന്ന തുക കണ്ടെത്തുന്നതിനും മറ്റുമായി റെയിൽവേ അധികാരികളെക്കൊണ്ട് നടപടി എടുപ്പിക്കുമെന്ന് എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയിൽ റിച്ചാർഡ് ഹേ എം.പിയും ഉറപ്പുനൽകി. പുതുച്ചേരി എം.പിമാരായ ആർ. രാധാകൃഷ്ണൻ 50 ലക്ഷവും എം. ഗോകുലകൃഷ്ണൻ 30 ലക്ഷവും നൽകിയിട്ടുണ്ട്. കെ.കെ. രാഗേഷ് എം.പിയും തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. എം.പിമാരുമായുള്ള ചർച്ചയിൽ എം.എൽ.എയോടൊപ്പം ടി.കെ. ഗംഗാധരനും അഡ്വ. ടി. അശോക് കുമാറും പങ്കെടുത്തു. മാഹി -പള്ളൂർ സ്വദേശികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് അറവിലകത്ത് റെയിൽേവ അടിപ്പാത. അടിപ്പാത യാഥാർഥ്യമാക്കാൻ 20 വർഷത്തിലേറെയായി കർമസമിതി പ്രവർത്തിച്ചുവരുകയാണ്. നാലു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അറവിലകത്ത് അടിപ്പാത: നിവേദനം നൽകി മാഹി: അടിപ്പാതനിർമാണത്തിനുള്ള പ്രാഥമികനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റി നിവേദനം നൽകി. റെയിൽേവ മന്ത്രി, റെയിൽേവ ജനറൽ മാനേജർ, ദക്ഷിണമേഖലാ റെയിൽേവ എ.ജി.എം, പ്രഫ. റിച്ചാർഡ് േഹ എം.പി എന്നിവർക്കാണ് ബി.ജെ.പി നിവേദനം നൽകിയത്. പ്രസിഡൻറ് സത്യൻ ചാലക്കരയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.