മാഹി: ഭക്ഷണം കഴിച്ച് ബിൽ തുക നൽകാതെ പോയത് ചോദ്യം ചെയ്തതിന് ഹോട്ടൽ നടത്തിപ്പുകാരെനയും മകനെയും കടയിൽ കയറി മർദിച്ചു. ചാലക്കര കാസിനോ പ്ലാസ ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് ആയുധങ്ങളുമായെത്തിയ 20 അംഗ സംഘം ഫ്രഞ്ച് പെട്ടിപ്പാലത്തെ വാഹിദ ഹൗസിൽ സാലി (50), മകൻ സാബിത്ത് (24) എന്നിവരെ മർദിച്ച് പരിക്കേൽപിച്ചത്. ഇവരെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.