തലശ്ശേരി ടൗണിലും നായ്​ശല്യം: അധികൃതർ കണ്ണടക്കുന്നു

തലശ്ശേരി: തെരുവുനായ്ക്കൾ കൂട്ടത്തോടെ നഗരത്തിൽ അലയുന്നത് ജനത്തിന് ഭീഷണിയാവുന്നു. നേരം പുലർന്ന് രാത്രി വൈകുംവരെ നഗരത്തിലെങ്ങും നായ്ക്കളുടെ പടയാണ്. പീടികവരാന്തകളും ഒഴിഞ്ഞ കെട്ടിടങ്ങളും നിർമാണത്തിലിരിക്കുന്ന വീടുകളുമാണ് രാത്രികാലങ്ങളിൽ ഇവയുടെ അഭയകേന്ദ്രം. ടൗണിലും ഇപ്പോൾ നായ്ശല്യം വ്യാപകമായിട്ടുണ്ട്. പാഴ്വസ്തുക്കളും മറ്റും നഗരത്തി​െൻറ മുക്കിലും മൂലയിലും നിക്ഷേപിക്കുന്നതിനാലാണ് നായ്ക്കൾ ടൗണിലും ചേക്കേറാൻ തുടങ്ങിയത്. ആളുകൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന വാർത്ത പതിവായിട്ടും അധികൃതർ മൗനത്തിലാണ്. അറഫ ദിനം ആചരിച്ചു തലശ്ശേരി: മലർവാടി ബാലസംഘം അറഫ ദിനം ആചരിച്ചു. മസ്ജിദുസഹാബിൽ നടന്ന പരിപാടികൾ ഫ്രറ്റേണിറ്റി വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ എൻജിനീയർ അധ്യക്ഷത വഹിച്ചു. ജലീൽ ഉസ്താദ് അറഫ സന്ദേശം നൽകി. ഇബ്രാഹീം മൗലവി, ഷഫീഖ്, ഹാഷിം, ജലീൽ ഉസ്മാൻ, നസീമ എന്നിവർ സംസാരിച്ചു. ചിറക്കര അയ്യലത്ത് യു.പി സ്കൂൾ അധ്യാപകൻ കെ.ഇ. കുഞ്ഞനന്തനെ ആദരിച്ചു. സുവൈന സ്വാഗതം പറഞ്ഞു. മധുരപലഹാര വിതരണവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.