മാഹി: പാറക്കൽ തീരം സാംസ്കാരികവേദി ഓണാഘോഷവും അഞ്ചാം വാർഷികാഘോഷവും പാറക്കൽ ശ്രീകുറുമ്പ ക്ഷേത്രപരിസരത്ത് നടന്നു. മത്സരങ്ങളും മാഹി മത്സ്യബന്ധന തുറമുഖത്തിന് സമീപം തോണിതുഴച്ചിൽ മത്സരവും നടത്തി. വിവിധമേഖലകളിൽ സേവനം നടത്തുന്ന കോട്ടായി രതി, എറോൾഡ് വിൻസെൻറ് ഫെർണാണ്ടസ് എന്നിവരെയും വിദ്യാർഥി പ്രതിഭകളെയും ആദരിച്ചു. ഓണക്കിറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സമാപനസമ്മേളനം മുൻ മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പി. ജയശീലൻ അധ്യക്ഷത വഹിച്ചു. പി.വി.കെ. മാധവൻ, പി. പുഷ്കരൻ എന്നിവർ സംസാരിച്ചു. മാഹി സി.കെ ഗൈസ് ചൂടിക്കോട്ട നാടകനടനും സാംസ്‌കാരിക പ്രവർത്തകനുമായ സി.എച്ച്. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ദീക്ഷിത് മുരളീധരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്.എ. മുഹമ്മദലി, പി.പി. രാമകൃഷ്ണൻ, സി.കെ. രാജലക്ഷ്മി, സി.എച്ച്. റിസ്വാൻ എന്നിവർ സംസാരിച്ചു. ഓണപ്പൊട്ടനായി നാലുപതിറ്റാണ്ട് പിന്നിടുന്ന പുത്തലത്ത് പൊയിൽ ഭരതനെ റംഷി കെ.ആർ.പി ആദരിച്ചു. ഉപഹാരം യാഷിക് മാഹി കൈമാറി. തുടർന്ന് കലാകായികമത്സരങ്ങൾ നടന്നു. മത്സരവിജയികൾക്ക് ക്രൈസ്റ്റ് കോളജ് അധ്യാപകൻ പ്രസാദ്, സജീവൻ അടിയേരി എന്നിവർ സമ്മാനങ്ങൾ നൽകി. പി.പി. റിയാസ്, ഗണേശൻ ചൂടിക്കോട്ട എന്നിവർ സംസാരിച്ചു. ഒ.പി. വൈഷ്ണവ്, സന്ദീപ് ചൂടിക്കോട്ട, അഭയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാഹി വളവിൽ അച്യുതൻ സ്മാരക വായനശാല ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വേണ്ടി വിവിധ മത്സരങ്ങൾ നടത്തി. ഗൃഹാങ്കണ പൂക്കളമത്സരത്തിൽ ടി.വി. പ്രേമൻ പാറക്കൽ, എം. ആനന്ദൻ വളവിൽ, കാർത്തു വിജയ് പാറക്കൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. സമാപനസമ്മേളനം 12ന് നടക്കും. പള്ളൂർ കോഹിനൂർ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മയ്യഴി കുന്നുമ്മൽ ബ്രദേഴ്സ് തുടങ്ങിയ സംഘടനകൾ ഓണാഘോഷ മത്സരങ്ങൾ നടത്തി. മാഹി ഭരണകൂടവും വിനോദസഞ്ചാരവകുപ്പും ചേർന്ന് പുഴയോര നടപ്പാതയിൽ ഓണവിസ്മയം നടത്തി. കലാമണ്ഡലം ഷീബാ കൃഷ്ണകുമാറിെൻറ അഷ്ടപദിയാട്ടം, പുതുവെ പ്രദേശ് വിശ്വകർമ സമുദായ അയിന്ത് കലാവിഭാഗത്തിെൻറ ഗാനമേള എന്നിവയും അരങ്ങേറി. ഈയ്യത്തുങ്കാട് സൗഹൃദകൂട്ടായ്മ ഈയ്യത്തുങ്കാട് വാഴയിൽ ഭഗവതി ക്ഷേത്ര പരിസരത്ത് ഓണാഘോഷ പരിപാടികൾ നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമായി മത്സരങ്ങൾ, ഉത്രാടസദ്യ, മാവേലിയുടെ ഗൃഹസന്ദർശനം എന്നിവയുണ്ടായി. ന്യൂ മാഹി എസ്.ഐ അൻഷാദ് ഉദ്ഘാടനം ചെയ്തു. വി. വത്സൻ അധ്യക്ഷത വഹിച്ചു. രാമദാസ് കതിരൂർ, പി.പി. പുരുഷു എന്നിവർ സംസാരിച്ചു. രഘു ഉത്തമൻ, ദിവാകരൻ, സുനിൽ എന്നിവർ നേതൃത്വം നൽകി. പുന്നോൽ ചാരിറ്റി ഓർഗനൈസേഷൻ നടത്തിയ വനിതകൾക്കുള്ള കമ്പവലി മത്സരത്തിൽ പള്ളിക്കുന്ന് ടീം ഒന്നാം സ്ഥാനവും പെട്ടിപ്പാലം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ പറക്കാട്ട് സമ്മാനം നൽകി. രാമകൃഷ്ണൻ, മനോജ് പള്ളിക്കുന്ന്, ദർദാർ എന്നിവർ സംസാരിച്ചു. പുന്നോൽ പീപിൾസ് ഫൗണ്ടേഷൻ പുന്നോൽ പെട്ടിപ്പാലം കോളനിയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠം ഗൃഹാങ്കണ പൂക്കളമത്സരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.