മാഹി: ഓണനാളിൽ ഇത്തവണയും മാഹിയിലെ ചാലക്കര കണ്ടോത്തുപൊയിൽ തറവാട്ടിലെ അംഗങ്ങൾ സംഗമിച്ചു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഛായാഗ്രാഹകൻ അസീസ് മാഹി ഓണസന്ദേശം നൽകി. കെ.പി. രമേശൻ, അഡ്വ. ടി. അശോക് കുമാർ, കെ.പി. ശാന്ത, കെ.പി. പ്രസീത, കെ. ബീന എന്നിവർ ഓർമകൾ പങ്കുവെച്ചു. മുതിർന്ന അംഗം കെ.പി. ലീലയുടെ സപ്തതി ആഘോഷവും നടന്നു. പൂക്കളം, ഓണപ്പാട്ട്, തിരുവാതിര, നൃത്ത-സംഗീത പരിപാടികൾ, ഓണസദ്യ, ബാബു കോടഞ്ചേരിയുടെ കഥാപ്രസംഗം എന്നിവയുമുണ്ടായി. കെ.പി. സജീവൻ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.