അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളി: ഫൈനലിൽ കണ്ണൂർ എം.ജിയെ നേരിടും

പാപ്പിനിശ്ശേരി: അഖിലേന്ത്യ അന്തർ സർവകലാശാല വനിത വോളിയുടെ ഫൈനലിൽ കണ്ണൂർ സർവകലാശാല എം.ജി സർവകലാശാലയെ നേരിടും. തിങ്കളാഴ്ച നടന്ന ആദ്യ സെമിയിൽ മുൻവർഷത്തെ ചാമ്പ്യന്മാരായ കാലിക്കറ്റി​െൻറ കിരീടസ്വപ്നം തകർത്ത് എം.ജി സർവകലാശാല നേരിട്ടുള്ള സെറ്റുകൾക്ക് ഫൈനലിൽ കടന്നു. സ്കോർ:- 25-15, 25-23, 25-20. രണ്ടാം സെമിയിൽ കണ്ണൂർ സർവകലാശാല ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തി.( 25-17, 25-22, 25-15). ഫൈനൽ മത്സരം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് നടക്കും. മൂന്നാം സ്ഥാനത്തിനായി കാലിക്കറ്റും ഹിന്ദുസ്ഥാൻ സർവകലാശാലയും ഉച്ച 2-.30-ന് കളത്തിലിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.